തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എഐഎസ്എഫിന്റെ ഫ് ളക്‌സ് ബോര്‍ഡുകള്‍ ക്യാമ്പസിലെ തന്നെ പട്ടികള്‍ കടിച്ച് കീറുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നത്.

ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് നേരത്തെ ക്യാമ്പസില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ അഴിച്ച് വിട്ടത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ടഎക യുടെ കൊടി തോരണങ്ങള്‍ തൃശൂര്‍ ജില്ലയില്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു.

എഐഎസ്എഫിന്റെ കോളേജ് യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡാണ് ക്യാമ്പസിലെ പട്ടികള്‍ കടിച്ചു കീറിയത്. ഇതിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്ന് ആരോപിച്ചാണ് എഐഎസ്എഫ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും തൃശൂര്‍ ജില്ലയില്‍ പഠിപ്പ് മുടക്ക് നടത്തിയതും.

എഐഎസ്എഫിന്റെ ഈ സമര പോരാട്ടങ്ങള്‍ ഈ പട്ടികള്‍ക്ക് എതിരെ ആയിരുന്നല്ലോ എന്നാണ് തൃശൂര്‍ ജില്ലയ്ക്ക് പുറത്തുള്ള എഐഎസ്എഫുകാര്‍ക്കിടയിലെ സംസാരം.

എസ്എഫ്‌ഐക്കാര്‍ വളര്‍ത്തുന്ന പട്ടികളാണ് ഇവയെന്ന ആരോപണവുമായി വീണ്ടും എഐഎസ്എഫ് രംഗത്ത് വരാനുള്ള സാധ്യതയുണ്ടെന്ന് കേരള വര്‍മ്മയിലെ വിദ്യാര്‍ത്ഥികള്‍ തമാശ രൂപേണ പറഞ്ഞുവെയ്ക്കുന്നു.