ഉണക്കമുന്തിരി വെറുമൊരു പ‍ഴമല്ല; രോഗപ്രതിരോധത്തനുള്ള ഉത്തമമാര്‍ഗ്ഗം – Kairalinewsonline.com
DontMiss

ഉണക്കമുന്തിരി വെറുമൊരു പ‍ഴമല്ല; രോഗപ്രതിരോധത്തനുള്ള ഉത്തമമാര്‍ഗ്ഗം

കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്

ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. ഇത് ക‍ഴിക്കുന്നതില്‍ യാതൊരു മടിയും കാണിക്കേണ്ടതില്ല. കാരണം. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും പരിഹാരമാവാനുമുള്ള ക‍ഴിവ് ഉണക്ക മുന്തിരിക്കുണ്ട്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു.

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്.

ഉണക്കമുന്തിരിയിൽ പൊട്ടാസിയം, വിറ്റാമിന് സി, കാൽസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ പോലെ തന്നെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്ക മുന്തിരി.

ക്യാൻസിനെ തടയാന്‍ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആന്‍റി ടോക്സിഡന്‍റ് ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബർ, ഫിനോളിക് ആസിഡ്, ആന്‍റി ഓക്സിഡൻറുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

അതുവഴി രക്ത സമ്മർദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികൾ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്.

To Top