ഐഎഫ്എഫ്കെ: മേളയില്‍ ഇന്ന് നാലു മലയാള ചിത്രങ്ങള്‍

രണ്ടാം ദിനത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് നാല് മലയാള ചിത്രങ്ങള്‍. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനുഭാസ്‌കറിന്റെ കോട്ടയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മൂന്ന് ചിത്രങ്ങളുടേയും ആദ്യപ്രദര്‍ശനമാണ് ഇന്നത്തേത്.

ആദിവാസിയായ ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ജീവിതം പ്രമേയമാക്കിയ ഉടലാഴം രാവിലെ പതിനൊന്നരയ്ക്ക് കൈരളിയിലാണ് പ്രദര്‍ശിപ്പിക്കുക. വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ആവേ മരിയ വൈകിട്ട് ആറിന് പ്രദര്‍ശിപ്പിക്കും.

വേളാങ്കണ്ണിയിലെ ടാക്‌സി ഡ്രൈവറായ യുവാവും മരിയ ഗോമസ് എന്ന സ്ത്രീയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു വനിതാ പോലീസുകാരി മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ബിനു ഭാസ്‌കറിന്റെ കോട്ടയം എന്ന ചിത്രം.

ലെനിന്‍ രാജേന്ദ്രന്‍: ക്രോണിക്ലര്‍ ഓഫ് അവര്‍ ടൈംസ് എന്ന വിഭാഗത്തില്‍ ശനിയാഴ്ച മീനമാസത്തിലെ സൂര്യന്‍ പ്രദര്‍ശിപ്പിക്കും. 1986ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here