സ്‌കൂള്‍ കലോത്സവം: ചടുലമായ ചുവടുകളുമായി ചവിട്ടുനാടകം #WatchVideo

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചവിട്ട് നാടകം മത്സരയിനമാവുന്നത് 7 വര്‍ഷം മുന്‍പാണ്.

നാട്ടില്‍പുറങ്ങളിലെ അരങ്ങുകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ഈ ക്രിസ്തീയ കലാരൂപം ജനങ്ങളിലേക്ക് കൂടുതലെത്താന്‍ കലോത്സവ വേദിയിലെ സാന്നിധ്യം കാരണമായി. വര്‍ഷങ്ങള്‍ക്കു ശേഷം ഈ തനത് സംഗീത നാടക രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നു വരുന്നുവെന്നാണ് ചവിട്ടുനാടകരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ 2011ലാണ് ചവിട്ടു നാടകം കലോത്സവ വേദിയിലെ അരങ്ങിലെത്തുന്നത്. ഇതോടെ അരങ്ങിന്റെ സജീവതയില്‍ ഒഴിഞ്ഞ് നിന്ന ഈ കലാരൂപം അഭ്യസിക്കാനായി വിദ്യാര്‍ത്ഥികളെത്തി തുടങ്ങി.

മത്സരയിനമെന്ന നിലയിലാണ് വിദ്യാര്‍ത്ഥികള്‍ ചവിട്ട് നാടകത്തെ സമീപിക്കുന്നതെങ്കിലും പരന്പരാഗതമായി ചവിട്ടു നാടകമഭ്യസിച്ചുവന്നിരുന്ന കുടുംബങ്ങളിലുള്ളവര്‍ ഇപ്പോള്‍ ചവിട്ട് നാടകം പഠിക്കാനായി രംഗത്തെത്തുന്നുണ്ടെന്ന് വര്‍ഷങ്ങളായി കലോത്സവ വേദിയിലുള്ള കുട്ടപ്പാനാശാന്‍ പറയുന്നു. 50 വര്‍ഷമായി ഈ രംഗത്തുള്ള കുട്ടപ്പനാശാന്‍ സ്വന്തമായി ട്രൂപ്പുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.

ഇത്തവണ മൂന്ന് ടീമുകളുമായാണ് കുട്ടപ്പനാശാന്‍ കലോത്സവവേദിയിലെത്തിയത്. ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് ചവിട്ടു നാടകവുമായി കലോത്സവ വേദിയിലെത്തുന്നത്.

മെയ് വഴക്കവും താളബോധവുമെല്ലാം ഒത്തു ചേര്‍ന്ന് ചവിട്ടു നാടകം മധ്യ കേരളത്തിലെ ചില സ്ഥലങ്ങളില്‍ മാത്രമാണ് പേരിനെങ്കിലും ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചടുലമായ ചുവടുകളുമായുള്ള ചവിട്ടുനാടകം നിറഞ്ഞ സദസിന് മുന്നിലാണ് കലോത്സവ വേദിയില്‍ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here