23ാം അന്താരാഷ്ട്ര ചലചിത്രമേള; മത്സരചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ആവേശത്തുടക്കം

ചലച്ചിത്രമേളയിലെ മത്സരചിത്രങ്ങള്‍ക്ക് ആവേശത്തുടക്കം. തുർക്കിഷ് ചിത്രമായ ‘ഡെബ്റ്റ്’ പ്രധാന വേദിയായ ടാഗോറില്‍ നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടത്തിയത്.

അർജന്‍റീനിയൻ സിനിമ ദ ബെഡ്, ഇറാൻ ചിത്രം ടെയ്ൽ ഒാഫ് ദ സീ എന്നിവയും മികച്ച പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വിവിധ പാക്കേജുകൾക്കും മേളയുടെ രണ്ടാം ദിനത്തിൽ തുടക്കമായി. വസ്ലത് സരഷോഗു സംവിധാനം ചെയ്ത മാനുഷിക ബന്ധങ്ങളുടെയും സഹാനുഭൂതിയുടെയും കഥ പറയുന്ന ചിത്രമാണ് ഡെബ്റ്റ്.

ഇൗ തുർക്കിഷ് ചിത്രത്തോടെയാണ് മേളയുടെ മത്സരവിഭാഗത്തിന് തുടക്കമായത്. നിറ സദസ്സിലായിരുന്നു പ്രദർശനം.

മോണിക്ക ലൈരാനയുടെ ദി ബെഡ്, ബഹ്മാന്‍ ഫാര്‍മനാരയുടെ റ്റെയ്ല്‍ ഓഫ് ദ സീ എന്നിവയും മികച്ച പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമായി.

ബിനു ഭാസ്‌കറിന്‍റെ കോട്ടയം, ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം എന്നിവ മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

ആദ്യപ്രദര്‍ശനത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ അലി അബ്ബാസിയുടെ ബോര്‍ഡര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം പ്രദർശനവും മികച്ച കൈയ്യടി നേടി.

മിഡ്‌നൈറ്റ് സ്‌ക്രീനിംഗില്‍ രാത്രി പന്ത്രണ്ടിനു തുംബാദ് പ്രദര്‍ശിപ്പിക്കും. ക‍ഴിഞ്ഞ മേളയിൽ തുടക്കം കുറിച്ച പാക്കേജിലെ ആദ്യ ഇന്ത്യൻ സിനിമയാണ് തുംബാദ്. നിശാഗന്ധിയിലാണ് പ്രദര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here