ജയില്‍ മോചിതനായ സുരേന്ദ്രന് ശ്രീധരന്‍പിള്ളയുടെ കുരുക്ക്; ശബരിമലയിലെത്തിയത് തീര്‍ത്ഥാടനത്തിനെന്ന സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയിലെ വാദം തള്ളി പിള്ള

താൻ ശബരി മലയിൽ പോയത് തീർത്ഥാടനത്തിനെന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷയിലെ വാദം തള്ളി ശ്രീധരൻ പിള്ള.

പമ്പയിലും, സന്നിധാനത്തും ശബരിമല കർമ്മ സമിതി നടത്തുന്ന സമരത്തിന് സഹായം നൽകാൻ തന്നെയാണ് സുരേന്ദ്രനും , എം.ടി രമേശിനെയും ,A N രാധാകൃഷ്ണനും പല ഘട്ടങ്ങളിലായി ശബരിമലയിലേക്ക് പോയതെന്നും ശ്രീധരൻ പിള്ള.

ബി ജെ പിയുടെ സമരായുധം ശരണ മന്ത്രം തന്നെയാണ് ശ്രീധരൻ പിള്ളയുടെ തുറന്ന് പറച്ചിൽ .കെ .സുരേന്ദ്രന് സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി പ്രവർത്തകർ നൽകിയ സ്വീകരണ സമ്മേളനത്തിലാണ് ശ്രീധരൻ പിള്ളയുടെ തുറന്ന് പറച്ചിൽ.

അയ്യപ്പനെ തൊഴാൻ പോകുന്ന വഴി തന്നെ പോലീസ് അറസ്റ്റ് ചെയ്തെന്നായിരുന്നു കെ.സുരേന്ദ്രൻ കോടതിയിൽ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News