പ്രേക്ഷക മനം കീഴടക്കി ഉടലാഴം

മേളയില്‍ പ്രേക്ഷക മനം കീഴടക്കി ഉടലാഴം. ആദിവാസിയായ ഒരു ട്രാന്‍സ്ജെന്‍ഡറിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

ഉടല്‍ എങ്ങനെയാണ് മുഖ്യധാരാ സമൂഹത്തില്‍ ഒരാളുടെ ഐഡന്റിന്റിയും പ്രതിസന്ധിയുമാകുന്നതെന്നാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവലിയ പറയുന്നത്.

ഗോത്രാചാരപ്രകാരം 14ാം വയസ്സില്‍ വിവാഹിതനാകുന്ന ഗുളികന്‍. താന്‍ ട്രാന്‍സ്ജെന്‍ഡറാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ എങ്ങനെ അവനെ ബാധിക്കുന്നു എന്നതാണ് ചിത്രം വരച്ചുകാട്ടുന്നത്.

കറുപ്പും, ലിംഗ പ്രതിസന്ധിയും, സമൂഹവും അത് കൃത്യമായി ചിത്രം അന്വര്‍ത്ഥമാക്കുന്നു. സിനിമയുടെ ആദ്യ പ്രിവ്യൂ കൂടിയായിരുന്നു ഇന്ന് മേളയില്‍ നടന്നത്. ഏവരും ഇരുകൈയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു.

ഗുളികനും ഭാര്യ മാതിയിലൂടെയുമാണ് ചിത്രം സമൂഹത്തിലിടപ്പെടുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മണിയും മേളയില്‍ അക്കാദമിയുടെ ഭാഗമായ രമ്യയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel