“കിത്താബി”നൊപ്പമാണ് കേരളം; ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം നില്‍ക്കും :ഡിവൈഎഫ്ഐ, അവതരിപ്പിക്കാന്‍ തയ്യാറെങ്കില്‍ വേദിയൊരുക്കുമെന്ന് എസ്എഫ്എെ

“കിതാബ് “നാടകത്തിനെതിരെ,കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ല. മത മൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം.

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കു ഊർജ്ജം പകരാൻ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.

ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്. അത് സെലക്ടീവാകാൻ പാടില്ല,”കിതാബ് “നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാർഥിനികളെ നമ്മൾ കണ്ടു.

സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്. ഡിവൈഎഫ്ഐ എക്കാലവും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്.

അവതരിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ കിത്താബ് നാടകത്തിനായി വേദിയൊരുക്കുമെന്ന് എസ്എഫ്എെ പറഞ്ഞു.

കിത്താബ് നാടകത്തെ കുറിച്ചുള്ള ചര്‍ച്ച കോ‍ഴിക്കോട്ട് നിന്ന് ആരംഭിച്ചപ്പോള്‍തന്നെ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ അതിനോട് എെക്യപ്പെട്ടവരാണ് ഞങ്ങള്‍.

ആവിഷ്കാര സ്വാതന്ത്രത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കും എന്നും എസ്എഫ്എെ പറഞ്ഞു.

ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News