23ാം അന്താരാഷ്ട്ര ചലചിത്ര മേള; പ്രേക്ഷകഹൃദയം കവര്‍ന്ന് ‘റോജോ’

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തില്‍ 1970 കളിലെ അര്‍ജന്റീനിയന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ റോജോ പ്രേക്ഷക ഹൃദയം കവര്‍ന്നു.

ട്രാജിക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നിറഞ്ഞ സദസ്സിലായിരുന്നു. ലൊകാര്‍ണോ, സാന്റ് സെബാസ്റ്റ്യന്‍ തുടങ്ങിയ മേളകളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം പങ്കുവെച്ച രാഷ്ട്രീയവും പ്രമേയവും പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ഏറ്റുവാങ്ങിയത്.

ബഞ്ചമിന്‍ നൈഷ്ടാറ്റ് സംവിധാനം ചെയ്ത ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനം ഡിസംബര്‍ 10 ന് ടാഗോര്‍ തിയേറ്ററിലാണ്.

ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഉക്രൈന്‍ ചിത്രം വുമണ്‍ അറ്റ് വാര്‍, ആമോസ് ഗിറ്റായിയുടെ എ ട്രാം വേ ഇന്‍ ജറുസലേം എന്നീ ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി.

അലി അബ്ബാസിയുടെ ബോര്‍ഡര്‍, മാന്‍ ബിക്കി കസോക്കിയുടെ ഷോപ്പ് ലിഫ്‌റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ രണ്ടാംദിന പ്രദര്‍ശനവും നിറഞ്ഞ സദസ്സിലായിരുന്നു.

മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ദി ബെഡ്, ടമിര്‍ ബെക്ക് ബിര്‍ണസ്രോവ് സംവിധാനം ചെയ്ത കിര്‍ഗിസ്ഥാന്‍ ചിത്രം നൈറ്റ് ആക്‌സിഡന്റ്, ഡെബ്റ്റ്, ഇറാനിയന്‍ സിനിമ ടെയ്ല്‍ ഓഫ് ദി സീ എന്നീ ചിത്രങ്ങള്‍ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

മലയാള ചിത്രങ്ങളായ കോട്ടയം, ആവേ മരിയ, ഉടലാഴം, മീനമാസത്തിലെ സൂര്യന്‍ എന്നിവയും പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. വരും ദിവസങ്ങളില്‍ മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങള്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here