പന്തളത്ത് ഡിവൈഎഫ്എെ നേതാവിന് നേരെ എസ്ഡിപിഎെ അക്രമം. ഡിവൈഎഫ്എെ പന്തളം ബ്ലോക്ക് ജോയിന്‍റെ സെക്രട്ടറിയാണ് വെട്ടേറ്റ ജയപ്രസാദ്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയപ്രസാദിനെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളത്ത് നാളെ രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ സിപിഎെഎം ഹര്‍ത്താല്‍ ആചരിക്കും.
രാത്രി എട്ടുമണിയോടെയാണ് ഓട്ടോയിലെത്തിയ സംഘം ജയപ്രസാദിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. ഇന്നലെ എസ്എഫ്എെ പത്തനംതിട്ട ജില്ലാ ജോയിന്‍റ് സെക്രട്ടറിക്കെതിരെയും അക്രമം നടന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here