അന്താരാഷ്ട്ര ചലച്ചിത്ര മേള; മൂന്നാം ദിനം ഇമയൗ ഉള്‍പ്പെടെ ആറ് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

മലയാളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഉള്‍പ്പടെ ആറ് മത്സര ചിത്രങ്ങള്‍ മേളയുടെ മൂന്നാം ദിനമായ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

ആകെ 63 പ്രദര്‍ശനങ്ങളാണ് ഇന്നുള്ളത്. 22 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്ന് നടക്കും. ലോക സിനിമാ വിഭാഗത്തില്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ കിം കി ഡക്കിന്റെ ഹ്യൂമന്‍ സ്‌പേസ് ടൈം ആന്റ് ഹ്യൂമന്‍ പ്രദര്‍ശിപ്പിക്കും.

മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ആറ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. പോട്ട്പുരി ഇന്ത്യ വിഭാഗത്തില്‍ പാമ്പള്ളി സംവിധാനം ചെയ്ത സിന്‍ജാര്‍, അരൂവ് മന്നയുടെ അമര്‍ത്യ തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here