കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടനം നേരത്തെ ക‍ഴിഞ്ഞില്ലേ എന്ന് പറയുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി എംവി ജയരാജന്‍

ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. വിമാനത്താവളമെന്ന സ്വപ്നങ്ങള്‍ക്ക് വിത്തിട്ട ജനനായകന്‍റെ ഓര്‍മ്മ ദിനത്തില്‍ തന്നെ.

കണ്ണൂരിന്‍റെ വാനില്‍ എയര്‍ ഇന്ത്യയുടെ വിമാനം പറന്നുയര്‍ന്നത് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇ കെ നായനാരുടെ ഓര്‍മദിനത്തില്‍.

വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നേരത്തെ ക‍ഴിഞ്ഞില്ലേ എന്ന് പറയുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി എംവി ജയരാജന്‍

ഇത്‌ ഒറിജിനൽ ഉദ്ഘാടനം; നവകേരളം പറക്കും, കണ്ണൂരിന്റെ ചിറകിലേറി
==================================================================================================================

തറകെട്ടിയ ഉടനെ വീടായെന്നും പറഞ്ഞ്‌ കേറി താമസിക്കാനായി സാധാരണനിലയിൽ ആരും തയ്യാറാവില്ല. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്ന കണ്ണൂർ വിമാനത്താവളം നേരത്തേ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തതല്ലേ എന്ന് പറയുന്നവരോട്‌ ഓർമ്മപ്പെടുത്തി എന്നുമാത്രം.

ഇന്നിപ്പോൾ, പണി പൂർത്തിയായി സാങ്കേതികമായുൾപ്പടെ ലോകത്തോട്‌ കിടപൊടിക്കുന്ന വിമാനത്താവളമായി കണ്ണൂരിലേത്‌ മാറിയിരിക്കുന്നു.

ഏത്‌ റോഡിലും ഇറക്കാവുന്ന വിമാനമല്ല ഇന്ന് കണ്ണൂരിൽ നിന്നും പറന്നുയരുക. യാത്രാ വിമാനം തന്നെയാണ്‌. ഉദ്ഘാടനം കഴിഞ്ഞാൽ ആദ്യ വിമാനം അബുദാബിയിലേക്ക്‌ പറക്കും. അതൊക്കെക്കൊണ്ടാണ്‌ ശരിക്കും ഉദ്ഘാടനം ഇന്നാണെന്ന് ഈ നാട്‌ പ്രഖ്യാപിക്കുന്നത്‌.

ഉമ്മൻ ചാണ്ടിയുടെ ഉദ്ഘാടനം നാടിനുവേണ്ടി ആയിരുന്നില്ലല്ലോ. കണ്ണൂരിൽ നിന്നും വിമാനയാത്ര ജനങ്ങൾക്ക്‌ ഉപകാരപ്പെട്ടില്ലെങ്കിലും വേണ്ടില്ല, ഉദ്ഘാടനം നടത്തി രാഷ്ട്രീയനേട്ട പട്ടികയിൽ ഉൾപ്പെടുത്തണം എന്ന കോൺ ഗ്രസ്സ്‌ ബുദ്ധിയായിരുന്നു അവിടെ കണ്ടത്‌.

ഉദ്ഘാടനം കഴിഞ്ഞാൽ ജനങ്ങൾക്ക്‌ വിമാനയാത്ര നടത്താൻ കഴിയണം. റൺവേ പോലും പണിപൂർത്തിയാവും മുമ്പ്‌ നടത്തിയ യു.ഡി.എഫ്‌ സർക്കാർ നടത്തിയ ഉടായിപ്പ്‌ ഉദ്ഘാടനം അതൊക്കെക്കൊണ്ടാണ്‌ ഈ നാട്‌ തിരസ്ക്കരിച്ചത്‌.

അല്ലെങ്കിലും, നായനാർ സർക്കാർ കാലത്ത്‌ തുടക്കമിട്ട കണ്ണൂർ വിമാനത്തവള പദ്ധതി, മുല്ലപ്പള്ളിയുടെ നേതാവായ ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പിന്നത്തെ സർക്കാർ വേണ്ടെന്നുവരെ വച്ചത്‌ ഈ നാടിനറിയാം എന്നെങ്കിലും കോൺഗ്രസ്സ്‌ നേതാക്കൾ മനസ്സിലാക്കണം.

ഇന്നിപ്പോൾ ജനങ്ങളും നാടും ഉത്സവാന്തരീക്ഷത്തിലാണ്‌. ആദ്യവിമാനത്തിലെ യാത്രക്കാരായി മാറാൻ സാധിച്ചവർ ഇരട്ടി സന്തോഷത്തിലാണ്‌.

2350 കോടി മുടക്കി 4000 മീറ്റർ റൺവെ. 20 വിമാനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ സൌകര്യം
രാജ്യത്തെ 4 പ്രധാനവിമാനത്താവളങ്ങളിൽ ഒന്ന്.

അതുകൊണ്ടൊക്കെ തന്നെയാണ്‌ ഇന്നത്തെ ഉദ്ഘാടനം ഈ നാട്‌ ഏറ്റെടുത്തിരിക്കുന്നത്‌. നാടിന്റെ വികസനമായി പണിപൂർത്തിയായ വിമാനത്താവളത്തെ ജനങ്ങൾ വിലയിരുത്തുന്നത്‌.

തീർച്ചയായും വികസനക്കുതിപ്പിലേക്ക്‌ കുതിക്കുന്ന നവകേരളത്തിന്‌ കണ്ണൂരിന്റെ ചിറകിലേറി പറക്കാൻ സാധിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here