കനോലികനാലിന് ശുഭപ്രതീക്ഷയുമായി പരിശോധന റിപ്പോർട്ട്

കനോലികനാലിനു ശുഭപ്രതീക്ഷയുമായി CWRDM റിപ്പോർട്ട് .ഇ കോളി യും ലോഹാംശവും നിറഞ്ഞ ഓരോ തുള്ളി ജലവും മലിനമാണെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കനോലികനാൽ ശുചീകരിച്ചു രണ്ടാം ഘട്ട റിപ്പോർട്ട് വന്നപ്പോ കക്കൂസ് മാലിന്യത്തിൽ കാണുന്ന ഈ കോളി ബാക്റ്റീരിയയും ഇല്ലെന്നാണ് റിപ്പോർട്ട്.

ഒക്ടോബര് 10നു ശേഖരിച്ച സാമ്പിൾ റിപ്പോർട്ടിൽ ഓരോ തുള്ളിയും മലിനമാണ് എന്നായിരുന്നു റിപ്പോർട്ട്. ശുചീകരണം 70 ശതമാനം പൂർത്തിയാക്കിയതിനു ശേഷമാണു പുതിയ സാംബിലെ പരിശോധന നടത്തിയത്.

കോഴിക്കോട്ടെ പഴയ പ്രധാന ജലപാതയും വാണിജ്യ മാർഗവും കൂടിയായിരുന്ന കനോലികനാൽ പിന്നീട മാലിന്യ കൂമ്പാരമായി മാറുകയായിരുന്നു.

കനോലി കനാലിന്റെ പുനരുജ്ജീവനത്തിനായി ജില്ലാ ഭരണകൂടവും കോഴിക്കോട് കോർപറേഷനും ശുചീകരണ പദ്ധതികൾ ആവിഷ്കരിച്ചു് നടപ്പിലാക്കിയതോടെയാണ് കോഴിക്കോടിന്റെ പ്രതീക്ഷകൾ ഉണരുന്ന പുതിയ റിപ്പോർട്ട് CWRDM ജല പരിശോധനയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

കോരപ്പുഴ മുതൽ കല്ലായി വരെയുള്ള ഭാഗങ്ങളിൽ നിന്നാണ് ജലത്തിന്റെ സാംബിലെ പരിശോധനയ്‌ക്കെടുത്തത്. എന്തായാലും റിപ്പോർട്ട് പുറത്തു വന്നതോടെ കനോലി കനാലിന്റെ ടൂറിസം,സഞ്ചാര സാധ്യതകൾ കൂടിയാണ് സഫലമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News