അ‍ഴിമതി: യുഡിഎഫ് നേതൃത്വത്തിലുള്ള മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി

കോട്ടയം ജില്ലയിലെ മാഞ്ഞൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി.

യു ഡി ഫ് നേതൃത്വം നൽകുന്ന സഹകരണ സംഘത്തിൽ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഭരണസമിതിക്ക് നേതൃത്വം നല്‍കിയ അനര്‍ഹരെ അയോഗ്യരാക്കി ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കി.

മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ പാല്‍ സംഭരണവും പാല്‍വില നിര്‍ണയവും ഓണ്‍ലെന്‍ സംവിധാനത്തിലൂടെ നടത്തണമെന്ന നിര്‍ദ്ദേശം ഭരണസമിതി അട്ടിമറിച്ചു.

ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കുന്നില്ല. ഭരണസമിതിക്ക് നേതൃത്വം നല്‍കുന്നവരാകട്ടെ അര്‍ഹതയില്ലാത്തവര്‍. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സംഘത്തിലെ ഗുണഭോക്താവായ പാപ്പനം തോട്ടത്തില്‍ ബ്രൈറ്റ് തോംസണ്‍ നല്‍കിയ പരാതിയാലാണ് നടപടി.

4ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ടി കെ അനികുമാരി നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം പാല് ഇറക്കുമതി ചെയ്ത് ഭരണസമിതിയംഗങ്ങള്‍ പണം തട്ടുന്നുണ്ടെന്നും പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തി.

നിലവിലുള്ള എട്ട് ഭരണ സമിതിയംഗങ്ങളില്‍ കെ എം രാജു, സിഎം ജോര്‍ജ്, മാത്യുപോള്‍, പിഎഫ് ജോസ്, റൂബി റോബര്‍ട്ട് എന്നീ അഞ്ചുപേരെ അയോഗ്യരാക്കുകയും ചെയ്തു.

ഭരണസ്തംഭനം ഒഴിവാക്കാന്‍ മാഞ്ഞൂര്‍ ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ സി വി അഞ്ജനയെ പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News