ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീതങ്ങള്‍ ഒരേ വേദിയില്‍; ജുഗല്‍ബന്ദി രാവിലലിഞ്ഞ് തലസ്ഥാന നഗരി

ഹിന്ദുസ്ഥാനി സംഗീതവും ,കർണ്ണാടക സംഗീതവും തമ്മിൽ നേർക്ക് നേർ മാറ്റുരച്ച ജുഗൽബന്ദി രാവ് സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവമായി.

സൂര്യ ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ചാണ് പ്രശസ്ത സിത്താർ വാദകൻ രവിചാരിയും , ഗായിക ശ്രീരംഞ്ജിനി കോടംപള്ളിയുമാണ് ജുഗൽബന്ദി അവതരിപ്പിച്ചത്.

കർണ്ണാടക രാഗമായ ഹിന്ദോളത്തിനോ ഹിന്ദുസ്ഥാനി രാഗമായ മാൽക്കോസിനോ ഇവയിൽ ഏതിനാണ് മാധുര്യം കൂടൂതൽ എന്ന് ചോദിച്ചാൽ, ഈ സംഗീത രാവിൽ പങ്കാളികളായവർ നിസംശമായും നിഷ്പക്ഷത പാലിക്കും . അത്രമേൽ ലയതാളശ്രുതിമധുരമായിരുന്നു ഈ ജുഗൽബന്ദി.

പ്രശസ്ത സിത്താർ വാദകൻ രവിചാരിയും സംഗീതജ്ഞ ശ്രീരഞ്ജിനി കോടംപള്ളിയും ഒത്ത് ചേർന്ന ജുഗൽബന്ദി അരങ്ങേറിയത് സൂര്യ ഫെസ്റ്റ് വെല്ലിലാണ്.

മൃദംഗത്തിൽ നാഞ്ചിൽ അരുളും തമ്പലയിൽ മഹേഷ് മണിയും കൂടി ഇവർക്കൊപ്പം ചേർന്നപ്പോൾ സംഗീതം അറിയാത്തവർ പോലും തല കുലുക്കി താളം പിടിച്ചു

ഇതാദ്യമായിട്ടാണ് പ്രസിദ്ധ സംഗീതജ്ഞരായ രവിചാരിയും ,ശ്രീരജ്ഞിനി കോടം പളളിയും ജുഗൽബന്ദിയിൽ ഒന്നിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News