എെഎഫ്എഫ്കെ : മേളയില്‍ മത്സരിക്കാന്‍ അര്‍ജന്‍റീനയില്‍ നിന്നും രണ്ട് യുവതികള്‍

മേളയുടെ മത്സരിക്കാൻ അർജന്‍റീനയിൽ നിന്നും രണ്ട് സ്ത്രികളാണെത്തിയത്. മോണിക്കയും മോറൈനോയും. ദി ബെഡിന്‍റെ സംവിധായികയും എൽ ഏയ്ഞ്ചലിന്‍റെ നിർമ്മാതാവുമാണിവർ.

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ കൂടുതൽ കരുത്തുറ്റവരാകണമെന്ന് ഇവർ പറയുന്നു. കാരണം അർജന്‍റീനയിൽ അവർ അതിനായി പോരാടുകയാണ്.

കേരളവും ഇവിടുത്ത ജനങ്ങളും ഏറെ പ്രിയപ്പെട്ടവരാണ് ഇവർക്ക്. ദി ബെഡിന്‍റെ സംവിധായികയാണ് മോണിക്ക ലൈറാന. എൽ ഏയേഞ്ചലിന്‍റെ നിർമ്മാതാവ് മോറൈന.

ഇരുവരും അവരുടെ ചിത്രവുമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരിക്കാൻ എത്തിയതാണെങ്കിലും ഒരു നാട്ടുക്കാരും സുഹൃത്തുക്കളുമാണ്.

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ കൂടുതൽ മുൻപന്തിയിലെയ്ക്ക് എത്തേണ്ടതിന്‍റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. അവർ അതിനായി അർജന്‍റീനയിൽ പോരാടുകയാണ്.

ദി ബെഡ് സ്വന്തം ജീവിതവുമായി ബന്ധമുള്ളതാണെന്ന് മോണിക്ക പറഞ്ഞു. അർജന്‍റീനയിലെ ഒരു യഥാർത്ഥ കേസിന്‍റെ പശ്ചാത്തലമാണ് എൽ ഏയേഞ്ചലിന് കാരണമായത്.

കേരളത്തിൽ ലഭിച്ച സ്വീകരണം മികച്ചതാണ്. അതുകൊണ്ട് തന്നെ കേരളവും ഇവിടുത്ത ജനങ്ങളും ഏറെ പ്രിയപ്പെട്ടവരാണ് ഇവർക്ക്.
അടുത്ത മേളയുടെയും ഭാഗമാകണം എന്നതാണ് ഇവരുടെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News