ബുലന്ദ്ശഹര്‍ കൊലപാതകം: പൊലീസ് നിസ്സംഗത തുടരുന്നു; പ്രധാന പ്രതികള്‍ ഇപ്പോ‍ഴും ഒളിവില്‍

ബുലന്ദഷഹറില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടും പ്രധാന പ്രതിയെ പിടിക്കാതെ യുപി പോലീസ്.

കേസിലെ ഒന്നാം പ്രതിയായ ബജറഗ്ദള്‍ നേതാവ് യോഗേഷ് രാജ്,യുവമോര്‍ച്ച നേതാവ് ഷിഖാര്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ ഇപ്പോഴും ഒളിവില്‍.

അതേ സമയം കൊല്ലപ്പെട്ട പോലീസുകാരന്‍ പശു കശാപ്പ് തടയാറില്ലെന്ന വിവാദ പ്രസ്ഥാവനയുമായി സ്ഥലം ബിജെപി എം.പി രംഗത്ത് എത്തി. മീററ്റ് എം.പിയും ബിജെപി നേതാവുമായ രാജേന്ദ്ര അഗര്‍വാളാണ് പോലീസ് ഉദ്യോഗസ്ഥനെ അവഹേളിച്ചത്.

ബുലന്ദഷഹര്‍ കൊലപാതക കേസ് യുപി പോലീസ് അട്ടിമറിക്കുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കേസില്‍ അറസ്റ്റിലായ സൈനീകനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

പക്ഷെ കൊലപാതകം ചെയ്തിട്ടില്ലെന്ന് നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് സൈനീകനായ ജിതേന്ദ്ര മാലിക്ക്.കേസില്‍ ഒന്നാം പ്രതിയായ ബജ്‌റഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജിനേയും യുവമോര്‍ച്ച് നേതാവ് ശിഖര്‍ അഗര്‍വാളിനേയും ഇത് വരെ യുപി പോലീസ് പിടികൂടിയിട്ടില്ല.

ഇവര്‍ ഒളിവിലിരുന്ന് സോഷ്യല്‍മീഡിയിലൂടെ വീഡിയോ പുറത്ത് വിട്ടിട്ടും പിടികൂടാത്തതിന് പിന്നില്‍ ഒത്തുകളിയാണന്ന് സംശയിക്കുന്നു.

ഇരുവരേയും സംരക്ഷിച്ച്, പശു കശാപ്പിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. കൊലപാതകം ആകസ്മിക സംഭമാണന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് ശേഷമാണ് സംഘപരിവാര്‍ നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കം ശക്തമായത്.

കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ്കുമാര്‍ സിങ്ങിനെ അവഹേളിച്ച് സ്ഥലം എം.പി.യും ബിജെപി നേതാവുമായ രാജേന്ദ്ര അഗര്‍വാള്‍ രംഗത്ത് എത്തി.

സുബോധ് പശുകശാപ്പ് തടയാറില്ലെന്നും, ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും എം.പി പറഞ്ഞു. ബിജെപി നേതാക്കള്‍ ഒന്നടക്കം പ്രതികള്‍ക്ക് വേണ്ടി രംഗത്ത് എത്തിയതോടെ പിടിയിലായ സൈനീകന്റെ മേല്‍ കുറ്റം ചുമത്തി കേസ് പൂര്‍ത്തിയാക്കാന്‍ യുപി പോലീസ് ആലോചിക്കുന്നു.

നേരത്തെ സിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിനൊന്നാം പ്രതി മാത്രമാണ് സൈനീകന്‍. ഇത് മാറ്റി ഇയാളെ ഒന്നാം പ്രതിയാക്കി എഫ്.ഐആര്‍ പുതുക്കും.

പക്ഷെ കൊലപാതകം സൈനീകന്‍ ഇത് വരെ സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. ആള്‍കൂട്ട ആക്രമണസമയത്ത് ഗ്രാമത്തിലുണ്ടായിരുന്നെങ്കിലും കൊലപാതകം നടത്തിയിട്ടില്ലെന്ന് തന്നെയാണ് മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചത്.

ഇതേ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിടാതെ ജുഡീഷ്യല്‍ കസ്റ്റഡിയിലേയ്ക്ക് മാറ്റി. കൊലപാതകം നടന്ന സമയത്ത് ജിതേന്ദ്രമാലിക്ക് മറ്റൊരു സ്ഥലത്തായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോ ഇയാളുടെ സഹോദര്‍ പുറത്ത് വിട്ടതും യുപി പോലീസിനെ വെട്ടിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News