വിതുര പെണ്‍വാണിഭക്കേസ്; മൂന്നാം ഘട്ട വിചാരണ ജനുവരി 14ന് ആരംഭിക്കും

വിതുര പെണ്‍വാണിഭക്കേസില്‍ മൂന്നാം ഘട്ട വിചാരണ ജനുവരി 14ന് ആരംഭിക്കും. കൊല്ലം സ്വദേശി സുരേഷ് ഒന്നാം പ്രതിയായ 21 കേസുകളുടെ വിചാരണയാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിയ്ക്കുക.

പീഡനത്തിനിരയായ പെണ്‍കുട്ടി ഉള്‍പ്പെടെ പ്രധാനപ്പെട്ട മൂന്ന് സാക്ഷികള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമന്‍സയച്ചു.

24 കേസുകളാണ് വിതുര പെണ്‍വാണിഭക്കേസില്‍ നിലവിലുള്ളത്. ആദ്യ രണ്ടുഘട്ടമായി പൂര്‍ത്തിയായ വിചാരണയില്‍ നടന്‍ ജഗതിശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡ്വ.രാജഗോപാല്‍ പടിപ്പുര ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News