മോഷ്ടാക്കള്‍ക്ക് മോഹന വാഗ്ദാനവുമായി കടയുടമ; ഒരു മണിക്കൂര്‍ ജോലിക്ക് 4,500 രൂപ ശമ്പളം; മോഷണ വസ്തു സൗജന്യം

സ്ഥാപനങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ക്ക് സാധനങ്ങള്‍ അടിച്ചുമാറ്റാതിരിക്കാന്‍ സിസി ടിവി ക്യാമറകളും അലാറങ്ങളും ഒരുക്കുകയാണ് സാധാരണ സുരക്ഷാ ക്രമീകരണങ്ങള്‍.

പക്ഷേ ലണ്ടനിലെ ഒരു വ്യാപാരി നല്‍കിയ പരസ്യമാകട്ടെ എല്ലാവരെയും അന്ധാളിപ്പിക്കുന്നതാണ്. വിദഗ്ധ മോഷ്ടാക്കള്‍ക്ക് 64 ഡോളര്‍ (4500 രൂപ) ശമ്പളത്തിനൊപ്പം അവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന വിചിത്ര പരസ്യമാണ് ഈ കടയുടമ നല്‍കിയത്. നിബന്ധനകള്‍ ഇത്രമാത്രം.

ഒരു മണിക്കൂറിനുള്ളില്‍ മോഷണം നടത്തണം, കൂടാതെ എങ്ങനെ മോഷണം നടത്തിയെന്നും വിശദീകരിക്കണം.

മോഷണം തടയാന്‍ പല വഴികള്‍ നോക്കിയിട്ടും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടയുടമയായ സ്ത്രീ ഈ വിചിത്ര നിലപാട് സ്വീകരിച്ചത്. 2013ല്‍ ആരംഭിച്ച ഈ തുണിക്കടയില്‍ തുടക്കം മുതല്‍ വസ്ത്രങ്ങള്‍ മോഷണം പോയിരുന്നു.

പ്രത്യേകിച്ച് നല്ല തിരക്കുള്ള അവസരങ്ങളില്‍. ആയിരകണക്കിന് പൗണ്ടാണ് ഇതിലൂടെ നഷ്ടമായത്. സി സി ടി വികള്‍ സ്ഥാപിച്ചെങ്കിലും മോഷ്ടാക്കള്‍ വീണ്ടും തൊഴില്‍ ആവര്‍ത്തിച്ചതോടെയാണ് ഉടമ ഈ തീരുമാനത്തിലെത്തുന്നത്.

പുതിയ തീരുമാനത്തിലൂടെ മോഷണ രീതികള്‍ ഏതെല്ലാം എന്ന് മനസിലാക്കാന്‍ കഴിയുമെന്നും അതിനെ വെല്ലുന്ന സെക്യൂരിറ്റി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News