മോദി സര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമായി; ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

ദില്ലി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഊര്‍ജിത് പട്ടേല്‍ അറിയിച്ചു.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ രാജി. ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രവുമായി തര്‍ക്കം തുടര്‍ന്നു. ഇതിനുപിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശം കവരുന്ന പല നടപടികളും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News