പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതികേസ്; നിയമ ഭേദഗതിക്കെതിരെ വിഎസ് സുപ്രീം കോടതിയില്‍

പൊതു പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന അഴിമതികേസ് അന്വേഷണത്തിന് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമ ഭേദഗതിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചു.

പ്രശാന്ത് ഭൂഷണ്‍ന്‍റെ സന്നദ്ധ സംഘടനയായ കോമണ്‍കോസ് ഈ നിയമ ഭേദഗതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് വി എസ് അച്യുതാനന്ദന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത 17 ആം വകുപ്പിനെതിരെയായിരുന്നു ഹര്‍ജി. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തുന്നിന് സര്‍ക്കാരില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടണമെന്ന,വിജിലന്‍സ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News