താനൂര്‍: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര സ്വീകരണത്തിനു എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു തമ്മില്‍തല്ലി.

താനൂര്‍ ബ്ലോക്ക് ഓഫീസ് പരിസരത്ത് ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

മദ്യപിച്ചെത്തിയ സംഘത്തെ മറ്റൊരു സംഘം ചോദ്യം ചെയ്തതാണ് അടിയില്‍ കലാശിച്ചത്. നാട്ടുകാരും പ്രാദേശിക നേതൃത്വവും ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.