തെലുങ്കാനയില്‍ റാവുവിന്റെ തന്ത്രം വിജയിക്കുമോ? ചെറുകക്ഷികള്‍ നിര്‍ണായകമാകുമോ

കാലാവധി പൂർത്തിയാകും മുൻപ് തെരഞ്ഞെടുപ്പിനിറങ്ങിയ ചന്ദ്രശേഖര റാവുവിന്റെ തന്ത്രം വിജയം കാണുമോ എന്നാണ് എല്ലാവരും ഉറ്റുനോേക്കുന്നത്. വികസന നേട്ടങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് റാവുവും കൂട്ടരും.

തെലുങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടികളേക്കാള്‍ തെലുങ്കു ദേശം പാര്‍ട്ടി തെലുങ്കാന രാഷ്ട സമിതി എന്നീ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് നിര്‍ണായകമാവുക.

എന്നാൽ ചലനങ്ങളുണ്ടാക്കാനാകുമെന്നും, തെലങ്കാനയിൽ ഭരണം പിടിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കോൺ​ഗ്രസ്. എക്സിറ്റ് പോള്‍ ഫലം തെളിയിക്കുന്നത് തെലുങ്കാന രാഷ്ട സമിതിക്ക് ഇത്തവണയും മുന്‍തൂക്കം ലഭിക്കുമെന്നാണ്.

ഒറ്റക്ക് ഭൂരിപക്ഷമെന്നത് വിദൂര സാധ്യത മാത്രമാണ്. ഇവിടെ നിര്‍ണായ കക്ഷിയാകുക അസദുദീന്‍ ഒവെെസിയുടെ എഐഎംഐഎം ആവുമെന്നാണ് കരുതപ്പെടുന്നത്.ഒവെെസിയെ ഒ‍ഴിവാക്കിയാല്‍ പിന്തുണ നല്‍കാമെന്ന വാഗ്ദാനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

തെലങ്കാനയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗ വിജയവും ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസിനൊപ്പമാണ്. 2014ല്‍ ലഭിച്ച സീറ്റുകളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് എക്‌സിറ്റ് പോളുകള്‍ വിധിക്കുന്നു.

2014ല്‍ 63 സീറ്റ് നേടിയ റാവുവിനും പാര്‍ട്ടിയ്ക്കും ഇത്തവണ ഇതോടൊപ്പമോ അല്ലെങ്കില്‍ ഇതില്‍ അധികമോ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.

119 സീറ്റുകള്‍ ഉള്ള തെലങ്കാനയില്‍ 60 സീറ്റുകളാണ് മന്ത്രി സഭ രൂപീകരിക്കാന്‍ വേണ്ടത്. ഭരണ വിരുദ്ധ വികാരം തെലങ്കാനയില്‍ ഉണ്ടായിരുന്നെങ്കിലും വികസനത്തോടൊപ്പം തെലങ്കാന എന്ന കാര്‍ഡ് കൂടി ഇറക്കിയാണ് റാവു മുന്നേറിയതെന്നാണ് റിപ്പോര്‍ട്ട്.

കാലാവധി പൂര്‍ത്തിയാവാന്‍ എട്ടുമാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട ചന്ദ്രശേഖര്‍ റാവുവിനെ തെലങ്കാനയിലെ ജനങ്ങള്‍ കൈവിടുമോയെന്നാണ് ഉറ്റു നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News