കോഴിക്കോട് ജില്ലയില്‍ റോഡ് സുരക്ഷയ്ക്കായി പ്രത്യേക ടീം

ജില്ലയിലെ മുഴുവന്‍ റോഡുകളുടെയും സുരക്ഷാ ഓഡിറ്റിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. റോഡ് സുരക്ഷാ ഓഡിറ്റ് നടത്താനായി 4 താലൂക്കുകളിലായാണ് ടീം രൂപീകരിച്ചത്.

മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പോലീസ്, നാഷണല്‍ ഹൈവെ, എന്നീ വകുപ്പുകള്‍ക്ക് പുറമെ സാങ്കേതിക സഹായം നല്‍കാനായി എന്‍.ഐ.ടി വിദ്യാര്‍ഥികളുമുണ്ടാകും.

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റോഡുസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓഡിറ്റിന് വിധേയമാക്കും. അപകടകരമായ വളവുകള്‍, കലുങ്ക് നിര്‍മാണത്തിലെ അപാകതകള്‍,റോഡിലെ മീഡിയന്‍ നിര്‍മാണം, റിഫ്ളക്ടറുകളുടെ ആവശ്യകത, സൈന്‍ ബോര്‍ഡുകള്‍.തുടങ്ങി പരിഹാര നിര്‍ദേശങ്ങളും ഓഡിറ്റിന്റെ ഭാഗമായുണ്ടാകും.

യോഗത്തില്‍ എ സി പി ട്രാഫിക് സൗത്ത് എം.സി ദേവസ്യ, ടൗണ്‍പ്ലാനര്‍ കെ.വി അബ്ദുള്‍മാലിക് , പൊതുമരാമത്ത് ഡെപ്യൂട്ടി എക്സി.എഞ്ചിനീയര്‍ അബ്ദുള്‍ഗഫൂര്‍, ആര്‍.ടി ഒ. എ.കെ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here