ബിജെപിക്ക് തിരിച്ചടി; ഓഹരി വിപണിയില്‍ ഇടിവ് – Kairalinewsonline.com
Business

ബിജെപിക്ക് തിരിച്ചടി; ഓഹരി വിപണിയില്‍ ഇടിവ്

കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഇടിവ്.

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഇടിവ്.

തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളുടെ ചുവടുപിടിച്ച് ബോംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി. 146 പോയിന്റിന്റെ ഇടിവാണ് നേരിട്ടത്.

കഴിഞ്ഞ ദിവസവും ഓഹരിവിപണിയില്‍ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ മാത്രം 700 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ബാങ്ക്, ഐടി ഓഹരികളിലാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

To Top