ജയ്പൂര്‍: ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ച രാജസ്ഥാനില്‍ സിപിഐഎം രണ്ടിടത്ത് ലീഡ് ചെയ്യുന്നു.

സിപിഐഎം സ്ഥാനാര്‍ത്ഥികളായ ഗിര്‍ഭാരി മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് ലീഡ് ചെയ്യുന്നത്. ബല്‍വാന്‍ പൂനിയ ഭദ്ര മണ്ഡലത്തില്‍ 4,545 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ബികാനര്‍ ജില്ലയില്‍ ഗിര്‍ഭാരി മാഹിയ ലീഡ് ചെയ്യുന്നു.

അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തും. കോണ്‍ഗ്രസ്-108, ബിജെപി-76.
1998 മുതല്‍ സംസ്ഥാനത്ത് ആരും തുടര്‍ച്ചയായി ഭരിച്ചിട്ടില്ല.