മധ്യപ്രദേശില്‍ നിര്‍ണായകമായി ബിഎസ്പി

കടുത്ത ഭരണവിരുദ്ധവികാരം അലയടിച്ച മധ്യപ്രദേശില്‍ കോണ്‍ഗ്രസുംബിജെപിയും ഒപ്പത്തിനൊപ്പം പോരാടുകയാണ്. നിലവില്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റമുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഇവിടെ ചെറുകകക്ഷികള്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
അങ്ങനെയെങ്കില്‍ മായാവതിയുടെ ബിഎസ്പിയ്ക്കും മുലായം സിംഗ് യാദവിന്‍റെ എസ്പിയും നിര്‍ണായക സാനിധ്യമാകും.

ഒറ്റയ്ക്കു മത്സരിച്ച ബിഎസ്പി നാലിടത്തും എസ്പി മൂന്നിടത്തും ലീഡ് ചെയ്യുകയാണ്.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ ഇവരുടെ പിന്തുണ തേടാന്‍ കോണ്‍ഗ്രസും ബിജെപിയും നിര്‍ബന്ധിതരാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മായാവതി എന്ത് നിലപാടെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News