ഐസ്‌വാള്‍ : പത്ത് വര്‍ഷത്തോളമായി ഭരണത്തിലിരുന്ന മിസോറാമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ മിസോറാം നാഷണല്‍ ഫ്രണ്ട് നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

എംഎന്‍എഫ് 27, കോണ്‍ഗ്രസ് 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ആകെ 40 സീറ്റുകളാണുള്ളത്.

ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതാകും. 2013ല്‍ കോണ്‍ഗ്രസിന് 34 സീറ്റ് നേടിയപ്പോള്‍ എംഎന്‍എഫിന് 5 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തോറ്റു. 1993 മുതല്‍ ബിജെപി മത്സരിയ്‌ക്കുന്നുണ്ടെങ്കിലും മിസോറാമില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല.