താര വിവാഹങ്ങളുടെ അലകള്‍ ഒന്നൊന്നായി അടങ്ങുന്നേ ഉള്ളൂ.. ആഡംബര താര വിവാഹങ്ങള്‍ക്ക് തുടക്കം കുറിച്ച വിരാട് അനുഷ്‌ക വിവാഹം ഒരു വര്‍ഷം തികയുകയാണിന്ന്. വിവാഹവാര്‍ഷിക ദിനത്തില്‍ വിരാട് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ “ഇന്നലെ കഴിഞ്ഞത് പോലെ ഒരു വര്‍ഷം കഴിഞ്ഞുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല സമയം പറന്നുപോയി. എന്റെ ഉറ്റ സുഹൃത്തായ ആത്മസഖിയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍.”

ആരാധകര്‍ക്കിടയില്‍ വിരുഷ്‌ക എന്നറിയപ്പെടുന്ന താരദമ്പതികളുടെ വിവാഹചിത്രങ്ങളും വിരാട് ട്വിറ്ററില്‍ പങ്കുവച്ചു.ഇരുവരും ഇറ്റലിയില്‍ ചിലവഴിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് അനുഷ്‌ക സന്തോഷം പങ്കുവെച്ചത്. സമയം കടന്നുപോകുന്നത് അറിയാതാകുന്നതും ഒരു നല്ല പുരുഷനെ വിവാഹം ചെയ്യുന്നതും സ്വര്‍ഗ്ഗ തുല്യമാണെന്ന് അനുഷ്‌ക കുറിച്ചു..

2017 ഡിസംബര്‍ 11 ന് ആയിരുന്നു അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിരാടിന്റെയും അനുഷ്‌കയുടെയും വിവാഹം നടന്നത്.