ഒന്നാം ടെസ്റ്റില്‍ കമന്ററി പറഞ്ഞ് താരമായി ഋഷഭ് പന്ത്

അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശരിക്കും താരമായത് വിക്കറ്റ് കീപ്പറായ ഋഷഭ് പന്താണ്. അദ്ദേഹം മത്സരത്തിലാകെ നേടിയത് 11 ക്യാച്ചകളാണ്. പക്ഷേ പന്ത് താരമായത് സ്റ്റംപിന് പിന്നിലെ കമന്ററി കൊണ്ടാണ്. സ്റ്റംപില്‍ ഘടിപ്പിച്ച മൈക്കിലൂടെയാണ് പന്ത് നടത്തിയ പരാമര്‍ശങ്ങള്‍ പുറത്തായത്. ഒരുവേള പന്തിന്റെ കമന്ററിയില്‍ മതിമറന്ന് സംപ്രേഷണം ചെയ്തിരുന്ന ചാനല്‍ കമന്ററി നിറുത്തിവെച്ച് പന്തിന് അവസരം നല്‍കുകയും ചെയ്തു. ഒരു ഓവറോളം പന്തിന് അവര്‍ അവസരം നല്‍കി.

തോല്‍വിയിലേക്ക് കൂപ്പുകുത്തി വീണു കൊണ്ടിരുന്ന ഓസ്‌ട്രേലിയയെ ക്ഷമയോടെ തന്റെ ചുമലിലേറ്റി പ്രതിരോധം തീര്‍ത്ത പാറ്റ് കമ്മിന്‍സിനെതിരെയാണ് പന്ത് കമന്ററി നടത്തിയത്. അശ്വിന്‍ എറിഞ്ഞ ഓവറിലാണ് ഈ സംഭവം ഉണ്ടായത്.

കമ്മിന്‍സിന്റെ ശ്രദ്ധ തിരിക്കാനാണ് പന്ത് ശ്രമിച്ചത്. “ഇവിടെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് പാറ്റി,”  “ഇവിടെ സിക്‌സ് നേടാന്‍ ബുദ്ധിമുട്ടാണ്” തുടങ്ങിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്ക് പുറമെ പന്തെറിഞ്ഞിരുന്ന അശ്വിന് അദ്ദേഹം പ്രചോദനവും നല്‍കുന്നുണ്ട്.

അതേസമയം, പന്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത് എത്തിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ നിന്ന് കൊണ്ട് സ്വന്തം ടീമിന് പ്രചോദനം നല്‍കുന്നത് തെറ്റല്ല പക്ഷേ ടീം താരത്തോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News