ജയ്‌പൂ‌‌ര്‍: രാജസ്ഥാന്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ക്കും വന്‍ ഭൂരിപക്ഷം.

ദുംഗര്‍ഗഡ്, ഭദ്ര മണ്ഡലങ്ങലിലാണ് സിപിഐ എം ഉജ്വല വിജയം കരസ്ഥമാക്കിയത്. ഇരു മണ്ഡലങ്ങളും ബിജെപി ഭരണത്തിലായിരുന്നു.

ദുംഗര്‍ഗഡില്‍ ഗിര്‍ധാരി ലാല്‍ മാഹിയ 20501 വോട്ടുകള്‍ക്കും, ഭദ്രയില്‍ ബല്‍വാന്‍ പൂനിയ 20741 വോട്ടുകള്‍ക്കുമാണ് ലീഡ് ചെയ്യുന്നത്. ഇരുമണ്ഡലങ്ങളിലും ഇനി രണ്ട് റൗണ്ട് കൂടിയെ എണ്ണിക്കഴിയാനുള്ളൂ.

ധോദ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ത്ഥി പേമാറാം 46863 വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്. 61355 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരശ്രാം മോര്‍ദിയയാണ് ലീഡ് ചെയ്യുന്നത്.

സംസ്ഥാന സെക്രട്ടറി അമ്രാറാം മത്സരിച്ച ദന്താറാംഗഡിലും, ശ്യോപത് റാം മത്സരിച്ച റായ്സിംഗ് നഗറിലും സിപിഐ എം മൂന്നാമതാണ്.