നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയുടെ രാജ്യസഭാ എംപി സഞ്ജയ് കക്കഡെ രംഗത്ത്.
വികസനത്തിന് പകരം പ്രതിമയുണ്ടാക്കി നടന്നതും ക്ഷേത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് പരാജയകാരണമെന്ന് കക്കഡെ അഭിപ്രായപ്പെട്ടു.
അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് മാറി ചരിത്ര നഗരങ്ങളുടെ പേര് മാറ്റുന്നതിലേക്ക് വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധമാറ്റിയെന്നും കക്കഡെ കുറ്റപ്പെടുത്തി.
Sanjay Kakade, BJP Rajya Sabha MP: I knew we would lose in Rajasthan & Chhattisgarh but MP trends have come as a surprise. I think we forgot the issue of development that Modi took up in 2014. Ram Mandir, statues & name changing became the focus. #AssemblyElectionResults2018 pic.twitter.com/pHXe4PwhPr
— ANI (@ANI) December 11, 2018
രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോല്‍ക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് കക്കഡെ പറയുന്നു. പക്ഷേ, മധ്യപ്രദേശിലേത് അപ്രതീക്ഷിത തിരിച്ചടിയാണ്.
മുമ്പ് വോട്ട് നേടിത്തന്ന വികസനം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാഞ്ഞതാണ് പരാജയകാരണം. ജനത്തെ മറന്ന് രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നല്ലോ സര്‍ക്കാരുകളുടെ ശ്രദ്ധയെന്നും കക്കഡെ അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here