രാജസ്ഥാനിലെ രണ്ട് സീറ്റുകള്‍ കേവല വിജയമല്ല; ആ വിജയങ്ങള്‍ രാജ്യത്തോട് ചിലതൊക്കെ സംവദിക്കുന്നുണ്ട്

രാജസ്ഥാന്‍ നമ്മള്‍ക്ക് നല്‍കുന്ന ചില സന്ദേശമുണ്ട്. രമ്ട് സീറ്റിലെ വിജയം കേവലമായ വിജയം മാത്രമല്ല കര്‍ഷകരുടേയും മണ്ണിന്‍റെ മക്കളുടേയും മനസറിഞ്ഞ് രാഷ്ട്രീയം പറഞ്ഞ് നേടിയ വിജയം തന്നെയാണ്.

സ്വാഭാവികമായ ഒ‍ഴുക്കില്‍ സംഭവിച്ചുപോയ ഒന്നല്ല അത് എന്ന് മനസിലാക്കണമെങ്കില്‍ നമ്മള്‍ രാജസ്ഥാന്‍റെ രാഷ്ട്രീയത്തേയും രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്ത് മുദ്രവാക്യമുയര്‍ത്തിയാണെന്നും കൂടെ നമ്മള്‍ മനസിലാക്കാണം.

ഹിന്ദുത്വ രാഷ്ട്രീയത്തിന് വ്യക്തമായ മേല്‍ക്കൈ ഉള്ള ജാതി മത വികാരങ്ങള്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്ന ഒരിടത്ത് കോണ്‍ഗ്രസ് പോലും മൃദു ഹിന്ദുത്വം പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാല്‍ ഈ പറയുന്ന രണ്ട് സീറ്റില്‍ ജയിച്ച സിപിഎെഎം വിട്ടുവീ‍ഴ്ചകള്‍ക്കും കണ്ണുകെട്ടിക്കളിക്കും നില്‍ക്കാതെ മതനിരപേക്ഷതയും മോഡി വിരുദ്ധതയും പരസ്യമായി പറഞ്ഞ് തന്നെയാണ് വോട്ട് തേടിയത് മതനിരപേക്ഷതയ്ക്കും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയത്തിനും തന്നെയാണ് രാജസ്ഥാനിലെ ജനങ്ങള്‍ വോട്ട് ചെയ്തത്.

പേരിന് ഈ രണ്ടിടത്ത് മാത്രമാണോ സിപിഎെഎം നേട്ടമുണ്ടാക്കിയത് അതും അല്ല ക‍ഴിഞ്ഞതവണ 3000 ല്‍ താ‍ഴെ വോട്ടുകള്‍ നേടിയ ഭഗ്ര മണ്ഡലത്തില്‍ ഇത്തവണ 82204 വോട്ട് നേടി സിപിഎെഎം വിജയിച്ചിരിക്കുന്നു.

32000 വോട്ടുകള്‍ മാത്രം നേടിയ ശ്രീ ദുംഗർഗർഹ‌് മണ്ഡലത്തില്‍ ഇത്തവണ സിപിഎെഎമ്മിന്‍റെ വിജയം 72376 വോട്ടുകള്‍ നേടിയാണ്.

മാറ്റത്തിന്‍റെ വ്യാപ്തിയും സിപിഎെഎം പറഞ്ഞ രാഷ്ട്രീയത്തിന്‍റെ സ്വീകാര്യതയും ഇനിയും മനസിലായിട്ടില്ലാത്തവരോട് മറ്റൊരു കണക്കുകൂടി പറയാം 28 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎെഎം നേടിയത് 432082 വോട്ടുകളാണ്.

ഒരുതരി കനലിന്റെ കണക്ക‌് കാണേണ്ടവർക്ക‌്

ഭദ്ര–- സ. ബൽവാൻ പൂനിയ–- 82,204

ശ്രീ ദുംഗർഗർഹ‌്–- സ. ഗിർധരീലാൽ–- 72,376

ദോദ‌്–- സ. പേമാറാം–- 61,089

ദന്താനഗർ–- സ. അമ്രാറാം–- 44,643

റായ‌്സിങ‌് നഗർ–- സ. ശ്യോപത‌്റാം–- 43, 264

അനുപ‌്ഗർഹ‌്–- സ. പവൻകുമാർ ഡഗ്ഗൽ–- 17,688

ഖണ്ടേല–- സ. സുബാഷ‌് മെഹ‌്റ–- 15, 649

താരാനഗർ–- സ. നിർമൽ കുമാർ–- 13,416

ജദോൾ–- സ. ശങ്കർലാൽ പാർഗി–- 10,498

നൊഹർ–- സ. മങ്കേജ‌് ചൗധരി–- 9870

ലക്ഷ‌്മൺഗർഹ‌്–- സ. ബിജേന്ദ്രസിങ‌്–- 8617

ദുംഗർപുർ–- സ. ഗോതംലാൽ–- 7644

നവാൻ–- സ. കാനാറാം–-6717

ഹനുമാൻഗർഹ‌്–- സ. രഗ‌്‌വീർ സിങ‌്–- 4347

ഫലോദി–- സ. കിഷൺറാം–- 4318

ഫത്തേപ്പുർ–- സ. ആബിദ‌് ഹുസൈൻ–- 3931

ഫുലേര–- സ. ബൻവരീലാൽജത‌്–- 3638

സന്ദർഷഹർ–- സ. ചൻഗൻലാൽ ചൗധരി–- 3420

പിപൽദ–- സ. പുലിചന്ദ‌് ബോർഡ‌–- 2778

പിൽബങ്ക–- സ. മണിറാം–- 2659

സദുൽഷഹർ–- സ. പാലാറാം–- 2602

ലങ്കരൻസർ–- സ. ലാൽചന്ദ‌് ബദു–- 2600

മഗ‌്‌രാന–- സ. നാരായൺ റാം–- 2126

ഉദയ‌്പുർവതി–- സ. മൂൽചന്ദ‌്–- 1771

സിക്കർ–- സ. അബ‌്ദുൾ ഖയോം–- 1573

ആംബർ–- സ. റാംജിലാൽ യാദവ‌്–- 1547

സദുൽപുർ–- സ. ഭഗത‌്സിങ‌്–- 1095

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here