മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി; ബിഎസ്പിയെയും എസ്പിയെയും ഒപ്പം ചേര്‍ത്ത് സര്‍ക്കാറുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്; സര്‍ക്കാറുണ്ടാക്കാന്‍ അവകാശ വാദവുമായി ബിജെപിയും 

മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞടുപ്പിലെ  ഔദ്യോഗിക ഫലം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. 230 അംഗ നിയമസഭയില്‍, 114 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ബിജെപി-109,  ബി എസ് പി 2  എസ് പി 1 സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് കക്ഷി നില. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദവുമായി കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് നേരത്തെ കത്തുനല്‍കിയിരുന്നു

ബി എസ് പി, എസ് പി എന്നീ കക്ഷികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപിീകരിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം . മധ്യപ്രദേശില്‍ ആരാവും മുഖ്യമന്ത്രിയാകുക എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്.

ജ്യോതിരാജിത്യ സിന്ധ്യയുടേയും കമല്‍നാഥിന്‍റേയുപം പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും കൂടുതല്‍ സാധ്യ ത കല്‍പ്പിക്കപ്പെടുന്നത് കമല്‍നാഥിനാണ്.

നിര്‍ണായക സാനിധ്യമാകുന്ന സ്വതന്ത്രരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നാണ് കമല്‍ നാഥ് അവകാശപ്പെടുന്നത്.

അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശ വാദവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട് . 1o9 സീററുകളുള്ളപാര്‍ട്ടി എം എല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here