മിസോറാമില്‍ സൊറാംതാഗയുടെ നേതൃത്വത്തില്‍ എംഎന്‍എഫ് മന്ത്രിസഭ രൂപീകരിക്കും

സൊറാംതാഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് ശനിയാഴ്ച മന്ത്രിസഭ രൂപീകരിക്കും. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷനല്‍ ഫ്രണ്ട് അധികാരം തിരിച്ചുപിടിച്ചത് മിസോ ജനതയുടെ വിജയമെന്ന് സോറംതാംഗ.

സര്‍ക്കാര്‍ രൂപീകരണത്തിനായി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ മിസോ നാഷ്ണല്‍ ഫ്രണ്ട് നേതാക്കള്‍ കണ്ടതോടെ ഭരണത്തില്‍ പങ്കാളികളാകാനുള്ള ബിജെപിയുടെ നീക്കം പാളി.

നാല്‍പ്പതംഗ നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് എം എന്‍ എഫ് ഉറപ്പിച്ചത്. ആകെ പോള്‍ ചെയ്തതില്‍ എഴുപതു ശതമാനത്തിലധികം വോട്ടും കിട്ടി മിസോ നാഷണല്‍ ഫ്രണ്ടിന്.

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ സമീപിച്ച എം എന്‍ എഫ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സോറംതാംഗ വ്യക്തമാക്കി. വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി ഭരണത്തില്‍ പങ്കാളികളാകാനുള്ള ബിജെപിയുടെ നീക്കം ഇതോടെ പൂര്‍ണമായി പാളി.

എംഎന്‍എഫ് ബിജെപിയുടെ ബദല്‍ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസും പ്രചരിപ്പിച്ചിരുന്നു.എന്നാല്‍ മിസോറാം ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് ബിജെപിയുടെ ചിന്താഗതികളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും നിയുക്ത മുഖ്യമന്ത്രി സോറംതാംഗ വ്യക്തമാക്കി. തുടര്‍ച്ചയായ പത്തുവര്‍ഷം മിസോറാം ഭരിച്ച കോണ്‍ഗ്രസിന് സീറ്റെണ്ണം രണ്ടക്കത്തിലെത്തിക്കാന്‍ പോലുമായില്ല.

രണ്ടിടത്തു മല്‍സരിച്ച മുഖ്യമന്ത്രി ലാല്‍ തന്‍ഹാവല രണ്ടിടത്തും തോറ്റതും സംസ്ഥാനത്ത് നിലനിന്ന ശക്തമായ ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി.പ്രധാനമന്ത്രി നരേന്ദ്രമോദിയെയടക്കം ഇറക്കി ശക്തമായ പ്രചാരണം നടത്തിയിട്ടും ബിജെപിയുടെ സീറ്റെണ്ണം ഒന്നിലൊതുങ്ങി.

മണിപ്പൂരിനും,നാഗാലാന്‍ഡിനും,മേഘാലയയ്ക്കും പിന്നാലെ മിസോറാമില്‍ കൂടി തോറ്റതോടെ വടക്കു കിഴക്കന്‍ മേഖലയിലെ അവസാന തുരുത്താണ് കോണ്‍ഗ്രസിന് നഷ്ടമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News