പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ കരകയറാത്ത മലയാളിക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി ജയരാജിന്‍റെ “വെള്ളപ്പൊക്കത്തിൽ”

പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ കരകയറാത്ത മലയാളിക്ക് ജയരാജിന്‍റെ വെള്ളപ്പൊക്കത്തിൽ എന്ന ദൃശ്യവിഷ്‌കാരം ഒരു ഓര്‍മ്മപ്പെടുത്തലായി. മനുഷ്വത്വം നഷ്ടപ്പെടാതിരിക്കേണ്ടതിന്‍റെയും പ്രകൃതിയോട് ഇണങ്ങി മനുഷ്യൻ ജീവിക്കേണ്ടതിന്‍റെ ഒാമ്മപ്പെടുത്തലുമാണ് ചിത്രം.

ഇൗ ദിനങ്ങൾ ഇന്നും ഒരു നടുക്കമാണ് മലയാളികൾക്ക്. എന്നാൽ മലയാളികൾ എന്ത് ആ പ്രളയദിനങ്ങളിൽ നിന്നും ഉൾകൊണ്ടു? മനുഷ്യന്‍ പ്രകൃതിയെ നശിപ്പിക്കാതെ അതിനോട് ഇണങ്ങി ജീവിക്കേണ്ടതിന്‍റെ ആവശ്യകത.

ഒപ്പം മനുഷ്യത്വം നഷ്ടപ്പെടാതിരിക്കേണ്ടതിന്‍റെ ഒാർമ്മപ്പെടുത്തൽ. അതാണ് മേളയിലെ ഹോപ്പ് ആന്‍റ് റീബിൾഡിംഗ് എന്ന പാക്കേജിൽ പ്രദർശിപ്പിച്ച ജയരാജിന്‍റെ വെള്ളപ്പൊക്കത്തിൽ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

1924 വെള്ളപ്പൊക്കത്തെ ആസ്പദമാക്കി മണ്ണിന്‍റെ കഥാകാരന്‍ തകഴിയുടെ ചെറുകഥയുടെ ദൃശ്യാവിഷ്കാരമാണ് ചിത്രം.

പ്രകൃതിക്ഷോഭത്തില്‍ മനുഷ്യനുണ്ടാകുന്ന നിസഹായാവസ്ഥ ഒരു നായയെ ഉദാഹരണമാക്കിയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നിറ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രം ഇരു കൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു.

തൻമയത്വത്തോടെ അതിന്‍റെ അനുഭവം പ്രേക്ഷകരിലെക്ക് എത്തിക്കാൻ ക‍ഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരുന്നു ഛായാഗ്രഹകൻ എം.ജി രാധാകൃഷ്ണൻ.

ഇന്ന് മറ്റൊരു വെള്ളപ്പൊക്കത്തിന്‍റെ മുന്നിൽല് കേരളം പകച്ചു നില്‍ക്കുമ്പോള്‍ ഈ ചിത്രം ഒരു ഓര്‍മ്മപ്പെടുത്തൽ കൂടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News