പ്രമുഖ വിമാനക്കമ്പനിക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി നടന്‍

ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്‌കൈവെസ്റ്റ് എയര്‍ലൈന്‍സിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി നടന്‍ സ്റ്റീഫന്‍ കീസ്. എയര്‍ലൈന്‍സിന്റെ ഫസ്റ്റ് ക്ലാസ് സീറ്റിനിടയില്‍ വിരല്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് നടന്‍ നിയമനടപടിയ്‌ക്കൊരുങ്ങുന്നത്. സെപ്തബര്‍ 9 ന് നെവാഡയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പോവുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഏകദേശം ഒരുമണിക്കൂറോളം സമയമെടുത്താണ് വിരല്‍ സീറ്റില്‍ നിന്നും ഊരിയെടുക്കാന്‍ സാധിച്ചതെന്നും അതിനാല്‍ തന്നെ യാത്രക്കാര്‍  വിമാനക്കമ്പനിക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ കൃത്യമായ നിരീക്ഷിക്കണമെന്നും സ്റ്റീഫന്‍ ആവശ്യപ്പെട്ടു. ഫസ്റ്റ് ക്ലാസ് യാത്രയ്ക്കിടെ സ്റ്റീഫന്റെ ചെറുവിരല്‍ സീറ്റില്‍ കുടുങ്ങുകയായിരുന്നു.

വിരല്‍ കുടുങ്ങിയതുകാരണം പൊതുജനമധ്യത്തില്‍ അപമാനിതനാകേണ്ടി വന്നെന്നും ചെറുവിരലിന് പരിക്കുണ്ടായിയെന്നും വിരലിന് ചികില്‍സ വേണ്ടി വന്നുവെന്നും കാണിച്ചാണ് സ്റ്റീഫന്‍ കോടതി നടപടിക്ക് ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here