മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് കോണ്‍കകാഫ് അവാര്‍ഡ് നോമിനേഷന്‍; ആവേശത്തോടെ പിന്തുണയുമായി ആരാധകര്‍

കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം താരം ഡെക്കന്‍ നാസോണിന് കോണ്‍കകാഫ് അവാര്‍ഡ് നോമിനേഷന്‍. കോണ്‍കകാഫ് നോമിനേറ്റ് ചെയ്തിട്ടുള്ള 10 താരങ്ങളില്‍ ഒരാളാണ് ഡെക്കനും.

നിലവില്‍ ബെല്‍ജിയന്‍ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസണ്‍ ഒരു സീസണ്‍ മുമ്പാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.

മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ലൊസാനോ, മെക്സിക്കന്‍ സീനിയര്‍ താരം കാര്‍ലോസ് വെല, വോള്‍വ്സിന്റെ താരം ജിമിനെസ് തുടങ്ങിയവര്‍ എന്നിവരേയും നോമിനേറ്റ് ചെയ്തിട്ടുണ്ട്.

തനിക്കായി വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ആരാധകരോട് നാസോണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ തങ്ങളുടെ പൂര്‍ണ പിന്തുണയും അറിയിച്ചിരിക്കുകയാണ് ആരാധകര്‍.

മികച്ച സ്ട്രൈക്കര്‍ക്കായുള്ള നോമിനേഷനിലാണ് നേസണ്‍ ഉള്ളത്. ആരാധകരുടേത് ഉള്‍പ്പെടെയുള്ള വോട്ടെടുപ്പിലൂടെ ആകും വിജയിെ തെരഞ്ഞെടുക്കുക. 2016-17 സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ഡെക്കന്‍ നാസോണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here