സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി.

സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു.

പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു മൂന്ന് നില കെട്ടിടമാണ് ഒഴിപ്പിച്ചത് എന്നാണ് ഫേസ്ബുക്ക് വക്താവ് ആയ നിക്കോള്‍ എയ്ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരച്ചില്‍ തുടരുകയാണെന്നും കെട്ടിടം പൂര്‍ണ്ണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും എയ്ക്കര്‍ പറഞ്ഞു.