രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛന്‍ ഗാന്ധിജിയെന്ന് പി കെ ഫിറോസ്; ഫിറോസിന്റെ ചരിത്രബോധത്തില്‍ അമ്പരന്ന് കേള്‍വിക്കാര്‍

മലപ്പുറം: പ്രസംഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് അബദ്ധങ്ങള്‍ പറ്റുന്നത് ഒരു പുതുമയുള്ള കാര്യമല്ല. സക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വരെ പ്രസംഗത്തില്‍ പല തരത്തിലുള്ള വിഡ്ഡിത്തരങ്ങള്‍ വിളമ്പിയിരിക്കുന്നു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കിയതെല്ലാം നാം കണ്ടതാണ്.

പക്ഷേ ഇത്തവണ അബദ്ധത്തില്‍ വീണിരിക്കുന്നത് മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ്. യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനോട് അനുബന്ധിച്ച പരിപാടിയില്‍ ആണ് ഫിറോസ് ചരിത്ര മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞത്.

മഹാത്മാഗാന്ധിയുടെ കൊച്ചുമകനാണ് രാഹുല്‍ ഗാന്ധിയെന്നും രാജീവ് ഗാന്ധി കോയമ്പത്തൂരിലെ സ്‌ഫോടനത്തിലാണ് മരിച്ചതെന്നൊക്കെയുള്ള കാര്യങ്ങള്‍ ആണ് അദ്ദേഹം പ്രസംഗിച്ചത്.

പ്രസംഗത്തില്‍ അബദ്ധങ്ങള്‍ വിളയാടുന്ന പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

“ഈ രാഹുല്‍ ഗാന്ധിയുടെ കൂടെയല്ലാതെ പിന്നെ ആരുടെ കൂടെയാണ് നമ്മള്‍ നില്‍ക്കേണ്ടത്. നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേറെ ആരാണ് ഇവിടെയുള്ളത്. തന്റെ മുതുമുത്തച്ഛന്‍ ആര്‍എസ്എസുകാരന്റെ വെടിയേറ്റ് പിടഞ്ഞു വീണുമരിച്ച ഈ നാട്ടിലെ മതമൈത്രിക്ക് വേണ്ടി വെടിയേറ്റ മരിച്ച മഹാത്മഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന പ്രിയപ്പെട്ട മകന്‍. തന്റെ മുത്തശ്ശി ഈ രാജ്യത്തിനു വേണ്ടി പിടഞ്ഞുവീണ് മരിച്ചത് കണ്ടു വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷണം കഷണമായി ചിന്നിചിതറിയപ്പോള്‍ അവസാനത്തെ ഒരുനോക്ക് പോലും കാണാന്‍ കഴിയാതെ കണ്ണീരോലിപ്പിച്ചുകൊണ്ട് ആ മൃതദേഹത്തിന്റെ അടത്തു നിന്ന ഒരു ചെറുപ്പക്കാരന്‍.”

മഹാത്മഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനല്ലെന്നും ഫിറോസ് ഗാന്ധിയാണ് അതെന്നും ഫിറോസ് ഗാന്ധി ആണ് അതെന്നും കൊച്ചുക്കുട്ടികള്‍ക്ക് വരെ വ്യക്തമാണ്. മാത്രമല്ല രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലും അല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News