ബെര്‍മുഡയുടെ ലെവറോക്കിനെ കടത്തിവെട്ടുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം

അമിതവണ്ണം പലപ്പോഴും മനുഷ്യരെ ചില കാര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തും. പ്രത്യേകിച്ച് കായിക ഇനങ്ങളില്‍. പക്ഷേ അതെല്ലാം അതിജീവിച്ച് ലോകത്തെ ഞെട്ടിച്ച് ഒരുപാട് പേര്‍ ഉണ്ട് താനും.

അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് പാകിസ്ഥാന്റെ ഇന്‍സ്മാം ഉള്‍ ഹഖ്. പക്ഷേ എല്ലാവരെയും ശരിക്കും ഞെട്ടിച്ചത് 2007 വേള്‍ഡ്കപ്പില്‍ ബെര്‍മുഡയ്ക്ക് വേണ്ടി കളിക്കാന്‍ എത്തിയ ഡെയ്ന്‍ ലെവറോക്ക് ആണ്. ആ ശരീരത്തിലും അദ്ദേഹം സൂക്ഷിച്ചിരുന്ന മെയ്‌വഴക്കം ആയിരുന്നു ഏറ്റവും വലിയ പ്രത്യേകത. പക്ഷേ ബെര്‍മുഡ എന്നത് ചെറിയ ഒരു ടീം ആയതുകൊണ്ട് അദ്ദേഹത്തിന്റെ കൂടുതല്‍ മത്സരങ്ങള്‍ കാണാന്‍ നമ്മുക്ക് സാധിച്ചില്ല.

പക്ഷേ വെസ്റ്റ് ഇന്‍ഡീസിന്റെ രഹീം കോണ്‍വാള്‍ എന്ന മനുഷ്യന്‍ തടിയുള്ളവര്‍ക്ക് പ്രചോദനമായി വീണ്ടും എത്തിയിരുന്നു. തന്റെ ഹാന്‍ഡ്പവര്‍ കൊണ്ട് പന്ത് അതിര്‍ത്തി കടത്തുന്ന കോണ്‍വാളിനെ അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം വീക്ഷിച്ചത്.

അതുപോലെ ഒരു തടിയന്‍ ക്രിക്കറ്റര്‍ നമ്മുടെ രാജ്യത്തും ഉണ്ട് പക്ഷേ അദ്ദേഹം ഒരു പ്രൊഫഷണല്‍ കളിക്കാരന്‍ അല്ലെന്ന് മാത്രം. കന്നടയിലെ ഒരു പ്രമുഖ നടനും സംവിധായകനുമായ തരുണ്‍ സുധീറാണ് ഈ താരം.

https://youtu.be/ojpn2L1jvKw

കര്‍ണാടക ചലനചിത്ര കപ്പിലാണ് അദ്ദേഹം കളിച്ചത്. കന്നട സിനിമാ താരങ്ങളും കര്‍ണാടക സംസ്ഥാന താരങ്ങളുമടക്കം പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ഇത്. തരുണിന്റെ ബൗളിംഗും വിക്കറ്റെടുത്ത ശേഷമുള്ള ആഘോഷവും ഇപ്പോള്‍ തരംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News