കടകളില്‍ നിന്നും പുറംതള്ളുന്ന കടലാസും കവറും ശേഖരിച്ച് കാരി ബാഗുകള്‍ നിര്‍മിക്കുന്ന വിദ്യാര്‍ഥികള്‍

കാരി ബാഗുകള്‍ നിര്‍മ്മിച്ച് മാതൃകയാവുകയാണ് മുടിയൂര്‍ക്കര ഗവ.എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍ . ഫോട്ടേസ്റ്റാറ്റ് കടകളില്‍ നിന്ന് പുറം തള്ളുന്ന കടലാസുകളും കവറുകളും ശേഖരിച്ചാണ് കാരിബാഗ് ഉണ്ടാക്കുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം കിട്ടുന്ന ഇടവേളകളിലാണ് കുട്ടികളുടെ കാരി ബാഗ് നിര്‍മ്മാണം.

അധ്യാപികയായ മേരിക്കുട്ടി സേവ്യറാണ് പേപ്പറിന്റെ പുനരുപയോഗ സാധ്യതയെക്കുറിച്ചുള്ള ആശയം കുട്ടികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. അത് ഏറെ ഉത്സാഹത്തോടെ കുട്ടികള്‍ ഏറ്റെടുത്തു.
കടകളില്‍ നിന്നും ശേഖരിച്ച കവറുകളിലെ പശനീക്കം ചെയ്യാന്‍ ബക്കറ്റുകളില്‍ വെള്ളം നിറച്ച് കവറുകള്‍ അതില്‍ മുക്കി വയ്ക്കും. പിറ്റേന്ന് കവറുകള്‍ ഉണക്കിയെടുത്ത് രണ്ടായി മുറിച്ചെടുക്കും. ഒരു ഭാഗം കൊണ്ട് രണ്ട് കാരി ബാഗുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇതിനകം ഇരുന്നൂറോളം കാരി ബാഗുകള്‍ ഉണ്ടാക്കിക്കഴിഞ്ഞു മുടിയൂര്‍ക്കര സ്‌കൂളിലെ ചുണക്കുട്ടികള്‍ .

ഉപയോഗശൂന്യമായ ഇത്തരം കവറുകള്‍ സ്‌കൂളിലെത്തിച്ചു തന്നാല്‍ കാരി ബാഗുകള്‍ തികച്ചും സൗജന്യമായി നിര്‍മ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാന അദ്ധ്യാപിക കെ.സിന്ധു വ്യക്തമാക്കി.

കുട്ടികള്‍ നിര്‍മ്മിച്ച ബാഗുകള്‍ മരുന്നുകടകളിലും മറ്റും സൗജന്യമായി നല്‍കാനാണ് തീരുമാനം. ഒരു വലിയ സന്ദേശമാണ് ഈ കുഞ്ഞുങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News