ഒമാനില്‍ ജനുവരി മുതല്‍ പുരുഷന്മാര്‍ക്കും ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാം

ഒമാന്‍: ഒട്ടോമാറ്റിക്ക് ഗിയറുള്ള വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ താല്‍പര്യപ്പെടുന്ന പുരുഷന്മാര്‍ക്ക് ജനുവരി മുതല്‍ ടെസ്റ്റ് നടത്തുമെന്ന് റോയല്‍ ഒമാന്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിലവില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ഒമാനില്‍ ഒാേട്ടാമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നത്. സാധാരണ ലൈസന്‍സുള്ള പുരുഷന്മാര്‍ക്ക് എല്ലാ തരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടെങ്കിലും ഒാേട്ടാമാറ്റിക് വാഹനങ്ങള്‍ക്ക് മാത്രമായി ഡ്രൈവിങ് ടെസ്റ്റുണ്ടായിരുന്നില്ല .

ഒാേട്ടാമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ് പുരുഷന്മാര്‍ക്കും സാധ്യമാകുന്നതോടെ നിരവധി പേര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് സമ്പാദിക്കാനാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here