പ്രായം എന്നത് വെറും അക്കങ്ങള്‍ എന്ന് തെളിയിച്ച ഒരു മുത്തശ്ശി

പ്രായം എന്നത് വെറും അക്കങ്ങള്‍ ആണെന്ന് തെളിയിച്ചവര്‍ ഒരുപാടുള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. 102 വയസായ ഓസ്‌ട്രേലിയക്കാരിയായ മുത്തശ്ശിയാണ് ആ നിരയിലേക്ക് ഇപ്പോള്‍ കടന്നു വരുന്നത്. ഓസ്‌ട്രേലിയയിലെ ഏതല്‍സ്‌റ്റോണ്‍ സ്വദേശിയായ ഐറീന്‍ എന്ന ഈ മുത്തശ്ശിയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്‌കൈഡൈവര്‍. 24 വയസായ പാരാമെഡിക്ക് ഇന്‍സ്ട്രക്ടറോടൊപ്പം 14,000 അടി ഉയരത്തില്‍ നിന്നുമാണ് ഐറീന്‍ ചാടിയത്.

ഐറീന്‍ ആദ്യമായി സ്‌കൈഡൈവ് നടത്തിയത് തന്റെ നൂറാം പിറന്നാളിന്റെ അന്നാണ്. അതായിരുന്നു എല്ലാത്തിനും തുടക്കം. മോട്ടോര്‍ ന്യൂറോണ്‍ അസുഖത്തില്‍ വലയുന്നവര്‍ക്ക് സഹായം നല്‍കുന്ന ഒരു സംഘടനയ്ക്കായി കാശ് ശേഖരിക്കാന്‍ ആണ് മുത്തശ്ശി ഇത്തവണ ചാടിയത്.

ഈ അസുഖത്തിനെതിരെ ഐറീന്‍ ബോധവത്കരണത്തിനിറങ്ങാനും ഒരു കാരണമുണ്ട്. 67 വയസായ തന്റെ മകള്‍ മരിച്ചത് ഈ അസുഖം കാരണമാണ്. 12,000 ഡോളര്‍ ഇതിനോടകം തന്നെ ഐറീന്‍ സംഘടനയ്ക്ക് ശേഖരിച്ചു കൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here