എെഎഫ്എഫ്കെ: നല്ല സിനിമകള്‍ക്കൊപ്പം സൗഹൃദവും പ്രണയവും പൂക്കുന്ന ഇടം

സിനിമയ്ക്കപ്പുറം ചലച്ചിത്ര മേളയ്ക്ക് സൗഹൃദങ്ങളുടെയും പ്രണയത്തിന്‍റെയും സിനിമാ ചർച്ചകളുടെയും കൂറെ നല്ല നിമിഷങ്ങളാണ് പറയാനുള്ളത്.

ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ എത്തുന്ന മേള ഇനി വീണ്ടും കൂറെ നല്ല ഒാർമ്മകളുമായുള്ള കാത്തിരിപ്പ്.

ചലച്ചിത്ര മേള എന്നും ഒരു നൊസ്റ്റാള്‍ജിയയാണ്. പല ദേശങ്ങളില്‍ നിന്നും നല്ല സിനിമകള്‍ക്കായി എത്തുന്നവര്‍. സിനിമയ്ക്ക് പുറത്തോ കൂറെ നല്ല സൗഹൃദങ്ങൾ… പ്രണയങ്ങൾ പൂക്കുന്നു…. സജ്ജീവ സിനിമാ ചർച്ചകളും…. ഇത് എന്നും മേളയുടെ മുഖമാണ്…..

സിനിമ ക‍ഴിയുമ്പോ‍ഴുള്ള ഒത്തുചേരലുകളും അവർ ആനന്ദകരമാക്കുന്നു. പല വേഷങ്ങളില്‍, പല ഭാഷകളില്‍ തലസ്ഥാനത്തെ ഒരാഴ്ചക്കാലത്തേയ്ക്കു സ്വന്തമാക്കാന്‍ എത്തുന്ന ദേശാടനപക്ഷികളുടെ കൂട്ടമാണിവർ.

തിയെറ്ററുകള്‍ സിനിമകള്‍ക്കായുള്ളതാണെങ്കില്‍ തിയറ്റർ പരിസരം സൗഹൃദം പുതുക്കലിനും കൂടി ചേരലിനും വേണ്ടിയുള്ളതാണെന്ന് ഇവർ തെളിയിക്കുന്നു.

മേള ആരംഭിക്കാൻ കാത്തിരിക്കുന്ന ഇവർക്ക് എന്നാൽ അവസാന ദിനം സങ്കടമാണ് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News