തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറായി സിയാല്‍; ബിഡ‌് സിയാലിന‌് ലഭിച്ചാൽ തിരുവനന്തപുരം വിമാനത്താവളം സർക്കാരിന്റെ നിയന്ത്രണത്തിൽത്തന്നെ നിലനിൽക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള താൽപ്പര്യപത്ര നടപടികളിൽ പങ്കെടുക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട‌് ലിമിറ്റഡ‌് (സിയാൽ) ഡയറക്ടർ ബോർഡ‌് യോഗം തീരുമാനിച്ചു.

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നതാണ‌് കേരളത്തിന്റെ നിലപാട‌്.

എന്തെങ്കിലും കാരണം പറഞ്ഞ‌് സംസ്ഥാന സർക്കാരിനെ ഒഴിവാക്കിയാൽ ബദൽസംവിധാനമെന്ന നിലയ‌്ക്കാണ‌് സിയാൽ പങ്കെടുക്കുന്നത‌്.

ഇതിനൊപ്പം മംഗളൂരു വിമാനത്താവളത്തിനുള്ള താൽപ്പര്യപത്രത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ യോഗം തീരുമാനിച്ചു.

കൊച്ചി വിമാനത്താവളം സിയാൽ ലാഭകരമായി നടത്തുന്നുണ്ട‌്. ഇതിനൊപ്പം ഇതരപദ്ധതികൾ ഏറ്റെടുത്തുനടത്താൻ കാര്യക്ഷമതയും സാങ്കേതികമികവും സ്ഥാപനത്തിനുണ്ട‌്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണത്തോടെ ഇവിടെ ജോലിയെടുക്കുന്ന 20,000 തൊഴിലാളികളുടെ തൊഴിൽസുരക്ഷയും അവതാളത്തിലാകും.

നടപടികൾ പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിന്റെ 80 ശതമാനം ഷെയറുകൾ ഏറ്റെടുക്കുന്ന കമ്പനിക്ക് ലഭിക്കും.

50 വർഷത്തേക്ക് നിയന്ത്രണം സ്വകാര്യകമ്പനിക്കാകും. ബിഡ‌് സിയാലിന‌് ലഭിച്ചാൽ തിരുവനന്തപുരം വിമാനത്താവളം സർക്കാരിന്റെ നിയന്ത്രണത്തിൽത്തന്നെ നിലനിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here