ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങള്‍ വ‍ഴി വിദ്വേഷ പ്രചാരണം നടത്തിയതിന് 44 ഉം, ലേഖനങ്ങളുടെ പേരില്‍ രണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിന് നാലും,

മറ്റ് സംഭവങ്ങളില്‍ പത്തും ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ജില്ലാ സൈബര്‍ സെല്ലുകള്‍ സൈബര്‍ ഡോം മുഖേന നിരീക്ഷണം ശക്തമാക്കി.

സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് ആധുനിക പരിശീലനം നല്‍കി വരുന്നതായും എസ് ശര്‍മ, ഐബി സതീഷ്, എ എന്‍ ഷംസീര്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel