ശബരിമല ക്ഷേത്ര ശ്രീകോവിലിന്റെ വാതിൽ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. നിലവിലെ വാതിൽ കേട് പാട് സംഭവിച്ചതിനെ തുടർന്നാണ് വാതിൽ മാറ്റാൻ തീരുമാനമായത്.

ബാഗ്ലൂരുവിൽ നിന്നുള്ള മൂന്ന് ഭക്തരാണ് വാതിൽ ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. നിലമ്പൂർ കാട്ടിൽ നിന്നുള്ള ഒറ്റ തടി തേക്കിലാണ് അയ്യപ്പന് അടച്ചുറപ്പുള്ള വാതിലൊരുങ്ങുന്നത്.

വാതിൽ പാളികളും സൂത്രപട്ടികയും ചെമ്പുപാളി പതിപ്പും നിർമ്മാണത്തിനായി ഒരുങ്ങുകയും ക്ഷേത്രത്തിലെത്തിച്ച് പാകം നോക്കുകയും ചെയ്തു.

വാതിൽപാളികളിൽ ചെമ്പ് പതിപ്പിച്ച ശേഷം സ്വർണം പൂശുന്നതിനായി ഹൈദ്രാബാദിലേക്ക് കൊണ്ട് പോകും. ബാഗ്ലൂരുവിൽ നിന്നുള്ള ഭക്തരാണ് വാതിലുകൾ സ്പോൺസർ ചെയ് തിരിക്കുന്നത്. വാതിലുകളിൽ സ്വർണം പൂശുന്നതിന് 4 കിലോ സ്വർണം വേണ്ടിവരുമെന്നാണ് കരുതുന്നത് .