5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വീണ്ടും ഉയരുന്നു

5 സംസ്ഥാനങ്ങളിലേക്ത് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വീണ്ടും
ഉയരുന്നു. വില നിര്‍ണ്ണായധികാരം തങ്ങള്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോ‍ഴാണ് തെരഞ്ഞെടുപ്പ് ക‍ഴിയുമ്പോ‍ഴുള്ള വിലയില്‍ ഈ ഉയര്‍ച്ച പ്രകടമാകുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പെട്രോള്‍, ഡീസല്‍ വില നേരത്തെയുണ്ടായതിനെക്കാള്‍ കുറഞ്ഞിരുന്നു. ഇതിന് മുന്‍പ് കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളകളിലും പെട്രോള്‍ വില കുറയുന്ന സാഹചര്യമുണ്ടായി.

അന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ ഇടപെടലാണ് വില കുറയുന്നതിന് കാരണമെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ പെട്രോളിയം മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഈ വിമര്‍ശനത്തെ തള്ളികളയുകയും വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടിലെല്ന്ന് അവകാശപ്പെടുകയും ആയിരുന്നു.

അതേസമയം 5 സംസ്ഥനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയുകയും ചെയ്തു.ഈ തെരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.ഇതിനുപിന്നാലെ ഇന്ധനവില വീണ്ടും ഉയരുന്ന സാഹചര്യം ആണ് ഉള്ളത്.

കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ വില നിര്‍ണ്ണയില്‍ ഇടപെടുന്നില്ലെന്ന് അവകാശപ്പെടുമ്പോ‍ഴും പെട്രോളിയം കന്പനികളുടെ മേല്‍ തങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് പെട്രോളിയം മന്ത്രാലയം അവകാശപ്പെടുന്നതും ജനത്തെ കബളിപ്പിക്കലാണെന്ന് വ്യക്തമാണ്.

തെരഞ്ഞെടുപ്പ് അടുക്കുന്പോള്‍ കുറയുന്ന വില തെരഞ്ഞെടുപ്പുകളില്‍ ബിജെപി തോല്‍ക്കുന്നതിന് പിന്നാലെ ഉയരുകയുമാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് തന്നെയാണെന്നതും പകല്‍ പോലെ വ്യക്തമാണ്.

പലപ്പോ‍ഴും വില ഉയരുന്പോള്‍ ആഗോള വിപണയെ കേന്ദ്രസര്‍ക്കാര്‍ കുറ്റം പറയാറുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ തന്നെ വില കുറഞ്ഞിരിക്കുന്പോ‍ഴും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ അവര്‍ക്ക് തോന്നിയപോലെ വില നിശ്ചിയക്കുന്ന സാഹചര്യം ഉണ്ട്. ഇതിന് കേന്ദ്രസര്‍ക്കാരിന്‍റെ മൗനാനുവാദവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here