തല്ലിപ്പിരിഞ്ഞ് നിയമസഭാ സമ്മേളനം; കൈയാങ്കളിക്കും ഇന്ന് സാക്ഷിയായി

തിരുവനന്തപുരം: തല്ലിപ്പിരിഞ്ഞ് നിയമസഭാ സമ്മേളനം. വനിതാ മതില്‍ വര്‍ഗീയ മതിലെന്ന പ്രതിപക്ഷ പരാമര്‍ശത്തിനെതിരേ ഭരണപക്ഷം പ്രതിഷേധിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കൈയാങ്കളിക്കും ഇന്ന് സഭ സാക്ഷിയായി.

14ാം കേരള നിയമസഭയുടെ 13ാം സമ്മേളനത്തില്‍ നാല് ദിവസമൊഴികെ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു.

ഇന്ന് അടിയന്തിര പ്രമേയ നോട്ടീസിലെ എം.കെ മുനീറിന്റെ വര്‍ഗീയ മതിലെന്ന പരാമര്‍ശത്തിനെതിരേ ശക്തമായ ഭരണപക്ഷ പ്രതിഷേധമാണുയര്‍ന്നത്.

ഭരണ – പ്രതിപക്ഷ പ്രതിഷേധത്തിലെയ്ക്ക് കടന്നപ്പോള്‍ സഭ തത്കാലത്തേക്ക് സ്പീക്കര്‍ നിര്‍ത്തിവച്ചു. സഭ പുനരാരംഭിച്ചപ്പോള്‍ പരാമര്‍ശം പിന്‍വലിക്കാന്‍ സ്പീക്കറുടെ ആവശ്യപ്പെട്ടു. എന്നാല്‍ മുനീര്‍ പരാമര്‍ശം ആവര്‍ത്തിച്ചു

വീണ്ടും നടുത്തളത്തിനടുത്തെത്തി ഭരണപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച് പുറത്തെയ്ക്ക് പോകവേ പ്രതിപക്ഷാംഗങ്ങളുടെ പ്രകോപം ഭരണ-പ്രതിപക്ഷ കൈയ്യാങ്കളിലെത്തിച്ചു.

കൈയേറ്റം ആരോപിച്ച് സഭയില്‍ കുത്തിയിരുന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞു.

പ്രളയ പുനര്‍നിര്‍മാണം സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്ത സമ്മേളനത്തിന്റെ ഒമ്പതു ദിവസവും നിയമനിര്‍മാണത്തിനായാണ് മാറ്റി വച്ചത്. എന്നാല്‍ എല്ലാ ബില്ലുകളും പാസാക്കിയത് ചര്‍ച്ച കൂടാതെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here